ശരീരഭാരം കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചായകള്‍..

 


ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില ചായകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഗ്രീന്‍ ടീ 

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അഞ്ചില്‍ താഴെ മാത്രം കലോറിയാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ളത്. 

2. ബ്ലാക്ക് ടീ 

ബ്ലാക്ക് ടീ അഥവാ കട്ടന്‍ ചായ പതിവായി കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

3. ജിഞ്ചര്‍ ടീ 

ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി നിങ്ങളുടെ മൊത്തത്തിലുള്ള ശരീര താപനില വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് കൂടുതല്‍ ഫലപ്രദമായി കത്തിക്കാന്‍ സഹായിക്കുന്നു.

4. പെപ്പർമിന്‍റ് ടീ

പെപ്പർമിന്‍റ് ടീ ​​ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Post a Comment